ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി ദേശീയ പാത ഉപരോധം: വ്യാപാരി വ്യവസായി ഏകോപന സമിതി പിന്തുണയ്ക്കും

കൽപറ്റ: തളിപ്പുഴ ചിപ്പിലിത്തോട് വയനാട് ചുരം ബൈപ്പാസ് യാഥാർത്ഥ്യമാക്കുക, നിരന്തരം അനുഭവപ്പെടുന്ന വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്, ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 30-ന് വൈത്തിരിയിൽ നടക്കുന്ന റോഡ് ഉപരോധ സമരത്തിന് പിന്തുണ നൽകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അറിയിച്ചു.

 

വയനാടിന്റെ യാത്രാ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുന്നത് വരെ പ്രതിഷേധങ്ങൾ ശക്തമാക്കാനും, സമാനമായ ആവശ്യം ഉന്നയിച്ച് നടത്തുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകാനും യോഗം തീരുമാനിച്ചു.

 

ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ, സി.വി. വർഗീസ്, മാത്യു മത്തായി ആതിര, സി. രവീന്ദ്രൻ, കമ്പ അബ്ദുള്ള ഹാജി, പി.വി. മഹേഷ്, എം. മുജീബ്, വി.ഡി. ജോസ്, ഇ. ഹൈദ്രൂ, കെ.കെ. അമ്മദ് ഹാജി, പി.കെ. അബ്ദുറഹ്മാൻ, എം. കെ അബ്ദുൾ നാസർ, എൻ.പി ഷിബി , താരിഖ് അൻവർ കടവൻ, അബ്ദുൾ ഖാദർ, ടി.പി. ഓമനക്കുട്ടൻ, പി രഞ്ജിത്ത് ., അഷ്റഫ് കൊട്ടാരം, സി. റഷീദ്, സുബൈർ അത്തിലൻ, നജീബ് പൂങ്ങാടൻ, സലീം മേമന, അസ്ലം ബാവ, എൻ വി അനിൽകുമാർ, നിസാർ ദിൽവേ, ജോയി ജാസ്മിൻ പനമരം, റഫീഖ് മേപ്പാടി, ജോണി പെരിക്കല്ലൂർ, ഇ ഹരീന്ദ്രൻ ചീരാൽ, ജോയി പേര്യ, മുനീർ നെടുങ്കരണ, ഷൈജൽ കുന്നത്ത്, സിജിത്ത് ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *