Headlines

വയനാടിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുണ്ടാകും: മന്ത്രി രമേശ് ചെന്നിത്തല

കല്‍പ്പറ്റ: ആഭ്യന്തരമന്ത്രിയായതിന് ശേഷം ആദ്യമായി ജില്ലയിലെത്തിയ രമേശ് ചെന്നിത്തലക്ക് ലക്കിടിയിലും, ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലും ആവേശോജ്വല സ്വീകരണം നല്‍കി. രാവിലെ 11 മണിയോടെ ലക്കിടിയിലെത്തിയ രമേശ് ചെന്നിത്തലയെ ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസകിന്റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ഡി സി സി പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ സ്വീകരണയോഗം നടത്തി. വയനാടിന്റെ കാര്യത്തില്‍ സര്‍ക്കാരിന് പ്രത്യേക താല്‍പര്യമുണ്ടെന്നും, കാര്‍ഷിക പ്രശ്‌നങ്ങളടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്നും, വയനാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കാര്യക്ഷമമായ ഇടപെടലുകളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ലക്കിടിയിലും ഡി സിസിയിലും നടന്ന സ്വീകരണ പരിപാടിയില്‍ കൃഷിമന്ത്രി അഡ്വ. ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, കെ പി സി സി റല്‍ സെക്രട്ടറി കെ എല്‍ പൗലോസ്, കെ പി സി സി രാഷ്ട്രീയകാര്യസമിതി അംഗം എന്‍ സുബ്രഹ്‌മണ്യന്‍, എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍, കെ പി സി സി മെമ്പര്‍മാരായ പി പി ആലി, കെ കെ വിശ്വനാഥന്‍ മാസ്റ്റര്‍, കെ ഇ വിനയന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാകൃഷ്ണന്‍, പി ടി ഗോപാലക്കുറുപ്പ്, അഡ്വ. എന്‍ കെ വര്‍ഗീസ്, എം സി സെബാസ്റ്റ്യന്‍, ഡി സി സി ഭാരവാഹികള്‍, ബ്ലോക്ക്, മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *