കല്‍പ്പറ്റ: പുകയില വിമുക്ത യുവജന ക്യാമ്പയിന്‍ 4.0യുടെ ഭാഗമായി ആരോഗ്യകേരളം ജില്ലാ ഓഫിസില്‍ പുകയില വിരുദ്ധ പ്രതിജ്ഞയെടുത്തു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വി.ആര്‍ ഷീജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ പ്രോഗ്രാം ഓഫിസര്‍മാര്‍, ജീവനക്കാർ പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായുള്ള പ്രതിജ്ഞ – ‘പുകയിലയോട് നോ പറയാം. പുകയില വിമുക്ത യുവജന കാമ്പയിന്റെ ഭാഗമായി, ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു: ഞാന്‍ എന്റെ ജീവിതത്തില്‍ ഒരു തരത്തിലുള്ള പുകയില ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുകയോ കഴിക്കുകയോ ചെയ്യില്ല. ഞാന്‍ എന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പരിചയക്കാരെയും പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ പ്രേരിപ്പിക്കും. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തില്‍ നിന്ന് എന്റെ പരിസ്ഥിതിയെ ഞാന്‍ സംരക്ഷിക്കും. ഞാന്‍ ഈ പ്രതിജ്ഞ മറ്റുള്ള 10 പേരെ കൊണ്ട് എടുക്കുന്നതിനു വേണ്ടി പ്രോത്സാഹിപ്പിക്കും. പുകയില വിമുക്ത സമൂഹത്തിനായി ഞാനും പ്രയത്‌നിക്കും.’
പുകയില വിമുക്ത യുവജന ക്യാമ്പയിന്‍ പ്രതിജ്ഞയെടുത്തു
