ദേവർശോല:ജി.ടി.എം.ഒ സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ അറബിക് കോളേജ് കാമ്പസ് ആർട്‌സ് ഫെസ്റ്റ് ‘വൈബൻസ്’ സമാപിച്ചു. മൂന്നു ദിവസം നീണ്ട ഫെസ്റ്റിവലിൽ മൂന്നു ഗ്രൂപ്പുകളിലായി 116 മത്സരയിനങ്ങൾ അരങ്ങേറി.
924 പോയിന്റ് നേടി ടീം അൽ അസീമ ഒന്നാം സ്ഥാനവും 775 പോയിന്റ് നേടി ടീം അൽ ഹിമ്മ രണ്ടാം സ്ഥാനവും 62 1 പോയിൻ്റ് നേടി ടീം അ ശജാഅ മൂന്നാം സ്ഥാനവും നേടി. 74 പോയിന്റ് നേടി ഫവാസ് ചേരമ്പാടി കലാ പ്രതിഭാ പട്ടവും 80 പോയിൻ്റ് നേടി ശുഐബ് കോഴിപ്പാലം കലാ രത്ന-സർഗ്ഗ പ്രതിഭാ പട്ടവും 71 പോയിൻ്റ് നേടി ശമ്മാസ് ദേവാല കലാ തിലക പട്ടവും കരഗതമാക്കി. മർഹൂം കെ.പി ഹാജി മെമ്മോറിയൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി കോളേജ് പ്രിൻസിപ്പൽ പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങളും സെക്രട്ടറി എ.എം അബ്ദുൽ ബാരി ഹാജിയും ചേർന്ന് ടീം അൽ അസീമക്ക് സമ്മാനിച്ചു.
കലാ പ്രതിഭ, കലാ രത്നം, കലാ തിലകം നേടിയ വിദ്യാർത്ഥികൾക്ക് സമസ്ത ജന സെക്രട്ടറി പി.കെ.എം ബാഖവി, നാസർ ഹാജി, സിദ്ധീഖ് ഹാജിയും സർഗ്ഗ പ്രതിഭ നേടിയ വിദ്യാർത്ഥിക്ക് പാണക്കാട് സയ്യിദ് ശഹീറലി ശിഹാ മ്പ് തങ്ങളും ട്രോഫികൾ കൈമാറി. ഹുസൈൻ ബാഖവിയുടെ പ്രാർത്ഥനയോടെ തുടക്കം കുറിച്ച സമാപന സംഗമത്തിൽ
കോളേജ് സെക്രട്ടറി എ എം അബ്ദുൽ ബാരി ഹാജി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് ഉദ്ഘാടനവും ഫല പ്രഖ്യാപനവും നിർവ്വഹിച്ചു. സമസ്ത ജന സെക്രട്ടറി പി.കെ.എം ബാഖവി, കുഞ്ഞാവ ഹാജി, മാനേജർ അർഷാദ് ഗസ്സാലി ആശംസ ഭാഷണം നടത്തി. ഹുസൈൻ ബാഖവി, മുഹമ്മദ് ഫൈസി, സുഹൈറലി വാഫി, ഹാഷിം വാഫി ദേവാല, ശബീർ ഹുദവി മാനേജർ അർഷാദ് ഗസ്സാലി, നാസർ ഹാജി, സിദ്ധീഖ് ഹാജി, എന്നിവർ സമ്മാനങ്ങൾ നൽകി. ഫെസ്റ്റ് കോർഡിനേറ്റർ അർഷാദ് റഹ്മാനി സ്വാഗതവും അസി.കോർഡിനേറ്റർ ഹാഷിം വാഫി നന്ദിയും പറഞ്ഞു.
