മാനന്തവാടി: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ബസ് ജീവനക്കാർക്കുനേരെ വിദ്യാർത്ഥികൾ നടത്തുന്ന ആക്രമണങ്ങളിൽ നിന്ന് ബസ് ജീവനക്കാരുടെ ജീവിന് സുരക്ഷ ഉറപ്പാക്കണമെന്നും നിർഭയമായി തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും എസ്.ഡി.റ്റി.യു വയനാട് ജില്ലാ പ്രസിഡന്റ് വി.കെ മുഹമ്മദലി.
നിസാര കാര്യങ്ങൾ ഊതി വീർപ്പിച്ചും തെറ്റിദ്ദാരണകളുടെ പുറത്തും വിദ്യാർത്ഥികൾ ബസ് ജീവനക്കാർക്കു നേരെ കയ്യേറ്റം നടത്തുകയാണ്. മാനന്തവാടി മുൻസിപ്പൽ ബസ് സ്റ്റാൻഡിലുണ്ടായ ആക്രമണം ഏറ്റവും ഒടുവിലത്തെയാണ്.
നിരന്തരമായ ഇത്തരം ആക്രമണങ്ങൾ മൂലം മനംമടുത്ത് പല ബസ് ജീവനക്കാരും ഈ തൊഴിൽ വിട്ട് മറ്റു മേഖലകളിലേക്ക് ചേക്കേറുകയാണ്.
സുരക്ഷ ഉറപ്പ് വരുത്തേണ്ട പോലീസാവട്ടെ അക്രമം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടാണ് സംഭവസ്ഥലത്തെത്തുന്നത്. അപ്പോഴേക്കും അക്രമികൾ സ്ഥലം വിടുകയാണ്.
ബസ് ജീവനക്കാർക്കു നേരയുള്ള ഇത്തരം ആക്രമണങ്ങൾ മൂലം വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള സൗഹൃദാന്തരീക്ഷത്തിൽ വിള്ളൽ വീണുകൊണ്ടിരിക്കുകയാണ്.
അതിനാൽ ഉടൻ തന്നെ അധികൃതർ ബസ് ജീവനക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനുള്ള നടപടികൾ കൈ കൊള്ളണമെന്നും പ്രധാനപ്പെട്ട ബസ് സ്റ്റാൻഡുകളിലും മറ്റും സ്കൂൾ സമയങ്ങളിൽ പോലീസ് എയ്ഡ് പോസ്റ്റ് സംവിധാനം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുടർച്ചയായ വിദ്യാർത്ഥി ആക്രമണങ്ങൾ; ബസ് ജീവനക്കാരെ സുരക്ഷ ഉറപ്പുത്തണം: എസ്.ഡി.റ്റി.യു.
