വരയാൽ : ടാഗോർ ഗ്രന്ഥാലം വിന്നേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ കീഴിലുള്ള ടാഗോർ ഗൾഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന കേരളോത്സവ വിജയിക്കുള്ള സ്വീകരണവും വൈശാഖിനു അനുമോദനവും എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് ഷബിത ടീച്ചർ നിർവഹിച്ചു. വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ വി ആനന്ദൻ മുഖ്യാതിഥിയായിരുന്നു. തവിഞ്ഞാൽ പഞ്ചായത്തിന്റെ കേരളോത്സവ പരിപാടികളിൽ റന്നേഴ്സ് ടീമായ ഫുട്ബോൾ ടീമിനും. അത്ലറ്റിക് മത്സരങ്ങളിൽ വിജയിച്ചവർക്കും കലാ മത്സരത്തിൽ വിജയിച്ചവർക്കും . ഗൾഫ് കമ്മിറ്റി പ്രത്യേകം ഉപഹാരം നൽകി. ബി എസ് എഫ് ൽ ജോലി ലഭിച്ച ടാഗോർ വായനശാല അംഗമായ വൈശാഖിനെ പരിപാടിയിൽ അനുമോദിച്ചു. തുടർന്ന് ഗൾഫ് കമ്മിറ്റി സങ്കടിപ്പിച്ച. ചായ സൽക്കാരം ഉണ്ടായിരുന്നു. ടി കെ അയ്യപ്പൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ. സ്വാഗതം ടോമി പിയും നന്ദി സാവിയോയും പറഞ്ഞു. സുനിൽ കുമാർ, മനോജ്, സബിത, ഷാബി, എബിസൺ, ഷൈസൺ, എന്നിവർ നേതൃത്വം വഹിച്ചു
സ്വീകരണവും, അനുമോദനവും സംഘടിപ്പിച്ചു.
