അന്നം അരികിലുണ്ട്; കരുതലോടെ നിർഭയ വയനാട് പദ്ധതിക്ക് തുടക്കമായി

കൽപറ്റ : നിർഭയ വയനാട് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അന്നം അരികിലുണ്ട് കരുതലോടെ നിർഭയ വയനാട് സൊസൈറ്റി പദ്ധതിക്ക് തുടക്കമായി. ഭക്ഷണം ലഭിക്കാതെ തെരുവിൽ അലയുന്നവർ, അഗതികൾ, പ്രയാസം നേരിടുന്ന ഇതര സംസ്ഥാന തൊഴിലാളികൾ, ആദിവാസികൾ എന്നിവർക്ക് ആഴ്ചയിൽ ഒരു ദിവസം ഭക്ഷണ പൊതികളും കുടിവെള്ളവും എത്തിച്ചു നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരിപാടിയുടെ ഭാഗമായി കൽപ്പറ്റയിൽ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു.പ്രവർത്തനങ്ങൾക്ക് സൊസൈറ്റി പ്രസിഡന്റ് മുനീർ ഗുപ്ത, മാർഗരറ്റ് തോമസ്, സുലൈമാൻ എൻ, ബഷീർ പി, സതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *