ബൈക്കപകടത്തില്‍ യുവതി മരിച്ചു

ബത്തേരി : ദേശീയപാത-766 മദൂരിന് സമീപം ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു.
മീനങ്ങാടി അപ്പാട് നീറ്റിങ്കര സാബുവിന്റെ മകള്‍ ആഷ്ലിയാണ് മരിച്ചത്. കെ എല്‍ 73 സി 8812 രജിസ്റ്റര്‍ നമ്പര്‍ ബൈക്കാണ് വൈകീട്ട് എട്ട് മണിയോടെ അപകടത്തില്‍പ്പെട്ടത്.
സാരമായി പരിക്കേറ്റ ആഷ്‌ലിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. സഹയാത്രികനായ യുവാവിനും നിസാര പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *