വിളംബര ജാഥ നടത്തി

കൽപ്പറ്റ : ദേശീയ ആയുര്‍വേദ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ ജില്ലാ തല വിളംബര ജാഥ സംഘടിപ്പിച്ചു. കളക്ടറേറ്റ് പരിസരത്ത് നടന്ന ജാഥ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഫ്‌ളാഗ് ഓഫ് ചെയ്തു. സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി, ഡി.എം.ഒ(ആയുര്‍വേദം) ഡോ. എ. പ്രീത, സീനിയര്‍ സൂപ്രണ്ട് എം എസ്സ് വിനോദ്, ഡി.പി.എം ഡോ: ഹരിത ജയരാജ്, ഡോ: രാജ് മോഹന്‍, ഡോ: എബി ഫിലിപ്പ,് ഡോ.ജി അരുണ്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.നവംബര്‍ 10 ന് ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *