പുല്‍പ്പള്ളി: സി.പി.എം. പുല്‍പ്പള്ളി ഏരിയാ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസിന്റെയും അന്തരിച്ച പാര്‍ട്ടി നേതാക്കളായ സി. ഭാസ്‌കരന്റെയും പി.കെ. മാധവന്റെയും സ്മരണാര്‍ഥം നിര്‍മ്മിച്ച സ്മാരക ഹാളിന്റേയും ഉദ്ഘാടനം നവംബര്‍ 13 തിങ്കളാഴ്ച നടക്കുമെന്ന് നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഓഫീസ് മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി തുടങ്ങിയ വിപുലമായ സൗകര്യങ്ങളോടെയാണ് ഓഫീസ് കെട്ടിടമൊരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായി മൂന്ന് മണിക്ക് താഴെയങ്ങാടിയില്‍നിന്നും റെഡ് വൊളന്റിയര്‍ മാര്‍ച്ചും റാലിയും ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.ഏരിയാ സെക്രട്ടറി എം.എസ്. സുരേഷ് ബാബു, സജി തൈപ്പറമ്പില്‍, എ.വി. ജയന്‍, പി.ജെ. പൗലോസ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
നവീകരിച്ച സി.പി.എം പുല്‍പ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 13ന്
