കൽപ്പറ്റ: ഡോ. ബാവ കെ. പാലുകുന്ന് രചിച്ച വയനാടൻ ചരിത്രരേഖകളുടെ പുസ്തകം ‘വയനാടൻ ഗ്രാമങ്ങൾ’ പ്രകാശിതമായി. കൈനാട്ടി പത്മപ്രഭാ ഗ്രന്ഥാലയത്തിൽ കവി വീരാൻകുട്ടി, ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി രവീന്ദ്രന് നൽകി പ്രകാശനം നിർവ്വഹിച്ചു. ഡോ. അസീസ് തരുവണ പുസ്തകം പരിയചപ്പെടുത്തി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ജിനേഷ് കുമാർ എരമം അധ്യക്ഷത വഹിച്ചു. എം. ഗംഗാധരൻ മാസ്റ്റർ, പി. സൂപ്പി സംസാരിച്ചു. ഡോ. ബാവ കെ. പാലുകുന്ന് മറുപടി പ്രസംഗം നടത്തി. മലയാളത്തിലെ ആധികാരിക പ്രാദേശിക ഗവേഷണ ഗ്രന്ഥമായ പുസ്തകത്തിൽ വയനാട്ടിലെ 49 ഗ്രാമങ്ങളുടെ ഗഹനമായ പഠനമാണുള്ളത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസാധകർ. ചടങ്ങിന് ഗ്രന്ഥാലയം സെക്രട്ടറി കെ. പ്രകാശൻ സ്വാഗതവും ഇ.ശേഖരൻ നന്ദിയും പറഞ്ഞു.
വയനാടൻ ഗ്രാമങ്ങൾ പ്രകാശിതമായി പുസ്തകം പ്രകാശനം ചെയ്തു
