ലോറി മറിഞ്ഞു പരുക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ചു

പടിഞ്ഞാറത്തറ: കാപ്പിക്കളം കുറ്റിയാംവയലിന് സമീപം ചെത്തുകല്ല് കയറ്റിവന്ന ലോറി മറിഞ്ഞു പരുക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി തോലമ്പ്ര പാലിയോത്തിക്കല്‍ ഗോവിന്ദന്റെ മകന്‍ ദിലീപ് കുമാര്‍ (53) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

 

റോഡരിക് ഇടിഞ്ഞ് താഴ്ന്നതിനെ തുടര്‍ന്ന് ലോറി തലകീഴായി തോട്ടിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ സീറ്റില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ ദിലീപ് ചെങ്കല്ലുകള്‍ക്കടിയില്‍പ്പെടുകയായിരുന്നു
ഇന്ന് 11 മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ സജീര്‍ (37), മൊയ്ദീന്‍ (49) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *