മാനന്തവാടി ഉപജില്ല കലോത്സവം നാളെ മുതൽ

മാനന്തവാടി: ഉപജില്ല കലോത്സവം കല്ലാടി സെൻ്റ് ജോസഫ്സ് സെക്കണ്ടറി, യു.പി സ്കൂൾ എന്നിവടങ്ങിൽ നാളെ ( ബുധൻ ) തുടങ്ങും. പതിനാറ് വേദികളിൽ നടക്കുന്ന കലാമത്സരങ്ങൾ ശനിയാഴ്ച അവസാനിക്കും. ഉപജില്ലയിൽ നിന്ന് ആറായിരത്തി അറ് നൂറിലധികം മത്സരാർത്ഥികൾ പങ്കെടുക്കും. ബാല്യ, കൗമാര വിദ്യാർത്ഥികളുടെ കലാ മാമാങ്കത്തിൻ്റെ ആരവങ്ങൾക്ക് എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. എടവക പഞ്ചായത്ത് പ്രസിഡൻ്റ് എച്ച്.ബി പ്രദീപ് മാസ്റ്റർ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷിഹാബ് ഹയാത്ത് സ്കൂൾ മാനേജർ ഫാദർ സജി കോട്ടായിൽ കൺവീനർ ബിജേഷ് ബാബു എ.ഇ.ഒ ഗണേഷ്, ജോസ് പള്ളത്ത്, യൂനുസ്.ഇ, സുബൈർ ഗദ്ദാഫി എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *