തിരുനെല്ലി: ക്ഷീര വികസന വകുപ്പ് ക്ഷീര പരിശീലന കേന്ദ്രം പനവല്ലി ക്ഷീര സംഘത്തിന്റെ ആദിഥേ യത്വത്തിൽ ക്ഷീര കർഷകർക്കായി പഞ്ചദിന പരിശീലനം സംഘടിപ്പിച്ചു, സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി അധ്യക്ഷത വഹിച്ചു. സംഘം പ്രസിഡന്റ് പി.എൻ. ഉണ്ണി സ്വാഗതം പറഞ്ഞു, ക്ഷീ രവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കെ. ഉഷാറാണി മുഖ്യ പ്രഭാഷണം നടത്തി. ക്ഷീര പരിശീകേന്ദ്രം പ്രിൻസിപ്പൽ ഷീബ ഖമർ ക്ലാസിൽ പങ്കെടുത്ത വർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു, ഡോ. ആസിഫ്, ക്ഷീര വികസന അസി. ഡയറക്ടർ എം.കെ.സ്മിത, ക്ഷീരവികസന ഓഫിസർ എസ്. പ്രിയങ്ക എന്നിവർ ക്ലാസ്സ് എടുത്തു, സംഘം സെക്രട്ടറി അജിത്കുമാർ നന്ദി പറഞ്ഞു.
ക്ഷീര കർഷകർക്ക് പരിശീലനം നടത്തി
