എഴുത്തുകാർ വായനശാലയിലേക്ക് പരിപാടി നടത്തി

 കൽപറ്റ: പഞ്ചായത്ത് സമിതികളുടെ നേതൃത്വത്തിൽ കമ്പളക്കാട് ഗവ.യു.പി സ്കൂളിൽ  സംഘടിപ്പിച്ച ‘എഴുത്തുകാർ വായനശാലയിലേക്ക്’ പരിപാടി  എഴുത്തുകാരൻ അർഷാദ് ബത്തേരി ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീബ് കരണി, എഴുത്തുകാരായ സ്റ്റെല്ല മാത്യു, എം.ശിവൻ പിള്ള  , ദാമോദരൻ ചീക്കല്ലൂർ, വാസുദേവൻ ചീക്കല്ലൂർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുജീബ് വയനാടിന്റെ  2 വാക്ക് എന്ന കൃതി അർഷാദ് ബത്തേരി പ്രകാശനം ചെയ്തു. മുൻ ജില്ലാ വിദ്യാഭ്യാസ ഓഫിസർ എം.കെ.ഉഷാദേവി പുസ്തകം ഏറ്റുവാങ്ങി. നവോദയ ഗ്രന്ഥശാല പ്രസിസന്റ് പി.സി മജീദ് പുസ്തകം പരിചയപ്പെടുത്തി. ഗ്രന്ഥകർത്താവ് മുജീബ് വയനാട് മറുമൊഴി രേഖപ്പെടുത്തി. ലൈബ്രറി കൗൺസിൽവൈത്തിരി താലൂക്ക് വൈസ് പ്രസിഡന്റ് എം. ദേവകുമാർ അധ്യക്ഷത വഹിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് ലൈബ്രറി സമിതി കൺവീനർ പി.ബിജു സ്വാഗതവും പി.കെ പ്രകാശൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *