നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

മാനന്തവാടി: കേരള ഗവ: സ്റ്റുഡന്റ് നഴസസ് അസോസിയേഷന്‍ വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസ് മാര്‍ച്ച് നടത്തി. കാസര്‍ഗോഡ് ഗവണ്‍മെന്റ് നേഴ്‌സിംഗ് സ്‌കൂളിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളെ അപമാനിച്ച തൃരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.അഭിലാഷിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യുക എന്നാവശ്യപ്പെട്ടുകൊണ്ടാണ് വയനാട് ഗവ. സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. കേരള ഗവ.നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശാന്തമ്മ ടി.കെ. മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.കെജിഎസ്എന്‍എ ജില്ലാ പ്രസിഡന്റ് ദേവിക ലക്ഷ്മി,

ജില്ലാ സെക്രട്ടറി ജോബിന്‍ മാത്യു , ഗ്രിംസ് ജോസഫ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *