വയലാർ അനുസ്മരണവും ചിത്രപ്രദർശനവും നടത്തി

തോണിച്ചാല്‍: തോണിച്ചാല്‍ യുവജന വായനശാലയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ അനുസ്മരണവും ബാലവേദി കുട്ടികളുടെ ചിത്ര പ്രദര്‍ശനവും നടത്തി. പരിപാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ഷാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് എം.പി. വത്സന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ലിസി ജോണി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം സതീഷ്ബാബു, പ്രവീണ, ശ്രിരാഖ് ശ്രീരംഗപാണി, ശരത് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

വായനശാല സെക്രട്ടറി പി.കെ.അനില്‍കുമാര്‍ സ്വാഗതവും ഭരണ സമിതിയംഗം പി.കെ.ദിനേശന്‍ നന്ദിയും രേഖപ്പെടുത്തി. കേരളോല്‍സവത്തില്‍ പഞ്ചഗുസ്തിയില്‍ ഒന്നാം സ്ഥാനം നേടിയ അനുരാഗിനെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് സുധ വത്സന്‍ , രമ്യ അനില്‍കുമാര്‍, ശരവണന്‍, ആതിര സജീവന്‍ , ലിസിജോണ്‍, ആര്യനന്ദ, കെ.പി ശശികുമാര്‍ തുടങ്ങിയവര്‍ വയലാറിന്റെ ഗാനങ്ങളും , കവിതകളും ആലപിച്ചു. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വായനശാലയുടെ നാടന്‍പാട്ട് സംഘം നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു.  ഭരണസമിതിയംഗങ്ങളായ ഒ.കെ സത്യന്‍, റെജിപൗലോസ്, ആര്‍ച്ച, ശ്രീരാഗ് , രജിത,  ശ്രീലക്ഷ്മി, സെല്‍മ ലൈബ്രേറിയന്‍ വീണ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *