തവിഞ്ഞാൽ: തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതികളിലെ വിദ്യാലയങ്ങൾക്ക് പാചകപ്പാത്രങ്ങൾ, വിദ്യാലയങ്ങൾക്ക് സ്പോർട്സ് കിറ്റ് എന്നിവയുടെ വിതരണം നടന്നു. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയി വിതരണം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസമ്മ ബേബി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്ഥലം മാറിപ്പോകുന്ന ബി ആർ സി മാനന്തവാടിയിലെ തവിഞ്ഞാൽ സി ആർ സി സി രജിതയ്ക്ക് യാത്രയയപ്പ് നൽകി. മെമ്പർമാരായ സുരേഷ് പാലോട്ട്, ലൈജി തോമസ്, പി ഇ സി കൺവീനർ രമേശൻ ഏഴോക്കാരൻ, പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു.
തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ വിദ്യാലയങ്ങൾക്ക് പാചകപ്പാത്രങ്ങൾ, സ്പോർട്സ് കിറ്റ് എന്നിവ വിതരണം ചെയ്തു
