കമ്പളക്കാട്: കാനറ ബാങ്ക് നൽകുന്ന വിദ്യാജ്യോതി സ്കോളർഷിപ്പിന് കമ്പളക്കാട് ഗവ.യു.പി.സ്ക്കൂളിലെ മൂന്ന് വിദ്യാർത്ഥിനികൾ അർഹരായി. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.രജിത.കെ. സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.
വാർഡ് മെമ്പർ ശ്രീമതി. കമലാ രാമൻ കാനറ ബാങ്ക് മാനേജർ ശ്രീ. ലിജേഷ് ജോസഫ്, പി.റ്റി.എ.വൈസ് പ്രസിഡണ്ട്.ശ്രീ.നയീം, ഹെഡ്മാസ്റ്റർ ശ്രീ.എമ്മാനുവൽ. ഒ.സി. തുടങ്ങിയവർ സംസാരിച്ചു.
