ആവേശം തീർത്ത് ബഡ്‌സ് കായികമേള

വെള്ളമുണ്ട: സന്തോഷം ആവേശം തീർത്ത സ്പോർട്സ് മീറ്റിൽ അൽ കറാമ ഭിന്നശേഷി വിദ്യാർത്ഥികൾ അതിജീവനത്തിന്‍റെ കായിക പ്രകടനങ്ങൾ ഒന്നൊന്നായി നെയ്തെടുത്തപ്പോൾ കാഴ്ചകാർക്ക് ഒന്നാകെ പ്രതീക്ഷയുടെ ശലഭങ്ങൾ പറന്നിറങ്ങി. അൽ കറാമ ബഡ്‌സ് സ്കൂൾ ഭിന്നശേഷി കുട്ടികളുടെ കായിക മേള വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ്‌ നിർവഹിച്ചു ഉദ്ഘാടനം ചെയ്തു.

ഇബ്രാഹിം ആലൻ, അബ്ദുൾ റഷീദ്, ചാൻസിലേഴ്സ് ക്ലബ് പ്ലെയർ സാലി എ, മരിയ കെ എന്നിവർ സംസാരിച്ചു.

കുട്ടികള്‍ക്ക് ശാരീരികവും മാനസ്സികവുമായ ഉന്മേഷം നല്‍കുന്ന നിരവധി കായിക ഇനങ്ങള്‍ വ്യത്യസ്ത കാറ്റഗറിയായി ക്രമീകരിച്ച മത്സരത്തിന് ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള മാര്‍ച്ച് പാസ്റ്റോടെയാണ് തുടക്കം കുറിച്ചത്. ഇൻ ചാർജ് ദിവ്യ എസ് സല്യൂട്ട്‌ സ്വീകരിച്ചു. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് കുട്ടികള്‍ വാശിയേറിയ പ്രകടനം കാഴ്ച വച്ചു.

Leave a Reply

Your email address will not be published. Required fields are marked *