കൽപറ്റ: കൽപറ്റ ലൈബ്രറി മേഖല സമിതി, ശക്തി ഗ്രന്ഥശാല സംയുക്തമായി സാഹിത്യകാരി പി. വത്സല അനുസ്മരണം നടത്തി. സി. ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. മേഖല സമിതി ചെയ്ർമാൻ സി. അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം. സുമേഷ്, സമിതി കൺവീനർ കെ. രാജൻ, കെ.വി. സൈതലവി, കെ. ദിനേശ്, അലവി മാട്ടിൽ, പി. മുഹമ്മദ്, പി.സി. രാജീവ്, എം. അനിൽ കുമാർ, കെ.എ അഷ്‌ഫീർ, സി.പി രമണി എന്നിവർ സംസാരിച്ചു.
പി. വത്സല അനുസ്മരണം നടത്തി.
