കൽപ്പറ്റ : വയനാട് ജില്ലാ ഫുട്‌ബോൾ അസോസിയേഷന്റെ പുതുക്കിയ ലോഗോ പ്രകാശനം ചെയ്തു. കൽപ്പറ്റയിൽ വെച്ച് നടന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പ്രകാശന കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡണ്ട് കെ.റഫീഖ്, സെക്രട്ടറി ബിനു തോമസ്, ഷാജി പി.കെ, കല്ലങ്കോടൻ നാസർ, സലീം കടവൻ, സന്തോഷ് കെ.എസ്, എം.ഫിറോസ് എന്നിവർ പങ്കെടുത്തു. ചുള്ളിയോട് സ്വദേശി കെ ഷാനിബുൻ നിഷാദാണ് ലോഗോ ഡിസൈൻ ചെയ്തത്
November 24, 2023
