ബീനാച്ചി: എസ്.ഡി.പി.ഐ സുൽത്താൻ ബത്തേരി ടൗൺ ബ്രാഞ്ച് സെക്രട്ടറി പാലക്കൽ മൊയ്ദീന്റെ നിര്യാണത്തിൽ സുൽത്താൻ ബത്തേരി മണ്ഡലം കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.
അനുശോചന യോഗം എസ്.ഡി.പി.ഐ വയനാട് ജില്ലാ പ്രസിഡന്റ് അഡ്വ:കെ എ അയ്യൂബ് ഉദ്ഘാടനം ചെയ്തു.
തന്റെ പ്രയാസങ്ങൾക്കിടയിലും പാർട്ടിയോട് മൊയ്ദീൻക്ക കാണിച്ച ആത്മാർത്ഥ മറ്റു പ്രവർത്തകർക്ക് മാതൃകയാണെന്നും അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ സുൽത്താൻ ബത്തേരി മണ്ഡലം സെക്രട്ടറി നൗഷാദ് അധ്യക്ഷത വഹിച്ചു.ജില്ലാ ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി കെ. കെ ഷമീർ, മണ്ഡലം ജോയിന്റ് സെക്രട്ടറി ജലീൽ പാഴേരി, എസ്.ഡി.റ്റി.യു ജില്ലാ ട്രഷറർ സുലൈമാൻ, ശരീഫ്, നവാസ്, ഷമീർ, മുഹമ്മദ്, മൻസൂർ തുടങ്ങിയവർ സംസാരിച്ചു.
