മീനങ്ങാടി : മീനങ്ങാടി കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ശില്പശാല സുൽത്താൻബത്തേരി നിയോജകമണ്ഡലം എംഎൽഎ ഐ സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മനോജ് ചന്ദനക്കാവ് അധ്യക്ഷനായിരുന്നു പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബൂത്ത് ഭാരവാഹികൾക്കായി ആവയൽ ഒയ്സ്ക ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച ഏകദിന ശില്പശാലയിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളും ജില്ലയിലെ കെപിസിസി ഡിസിസി ഭാരവാഹികളും പങ്കെടുത്തു
ലോകസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിയെ അധികാരത്തിൽ എത്തിക്കേണ്ടതിനായി ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ശ്രീ ഐ സി ബാലകൃഷ്ണൻ എംഎൽഎ അഭിപ്രായപ്പെട്ടു.
കെപിസിസി എക്സിക്യൂട്ടീവ് അംഗം കെഎൽ പൗലോസ്, കെപിസിസി മെമ്പർ കെ വിനയൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
മീനങ്ങാടി മണ്ഡലത്തിൽ നിന്നും യൂത്ത് കോൺഗ്രസ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട അനീഷ് എം ജെ, ലിന്റോ കുര്യാക്കോസ്,ജസ്റ്റിൻ പി ജോഷ്വാ എന്നിവരെ യോഗം ആദരിച്ചു.. മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വർഗീസ് മൂര്യൻ കാവിൽ,ബേബി വർഗീസ്, വി എം വിശ്വനാഥൻ, കെ ആർ ഭാസ്കരൻ,എൻ കെ ഏലിയാസ്, ടിപി ഷിജു, പി പി പൈലി, ടി കെ തോമസ്, ഡെയ്‌സി ജെയിംസ് വാർഡ് മെമ്പർമാരായ ഉഷാ രാജേന്ദ്രൻ, ശാന്തി സുനിൽ ശാരദമണി ,ബിന്ദു മോഹൻ, കെ പി ജെയിംസ് എന്നിവർ സംസാരിച്ചു
