മാനന്തവാടി: നവ കേരള സദസുമായി മാനന്തവാടിയിലെത്തിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഡംബര ബസ്സിന് കയറുന്നതിനു വേണ്ടി വളരെ തിടുക്കപ്പെട്ട് മാനന്തവാടി ഗവൺമെൻറ് ഹൈസ്കൂളിന്റെ ചുറ്റുമതിൽ പൊളിച്ചത് വളരെയധികം പ്രതിഷേധാർഹമാണെന്ന് നല്ലൂർ നാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വിനോദ് തോട്ടത്തിൽ പറഞ്ഞു. ഏകദേശം രണ്ടായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന തരത്തിൽ സാമൂഹിക വിരുദ്ധർക്കും കന്നുകാലികൾക്കും യഥേഷ്ടം കയറിയിറങ്ങാവുന്ന തരത്തിലാണ് ഈ മതിൽ പൊളിച്ചിട്ടിരിക്കുന്നത്. ഈ മതിലിന് അരികിൽ നിന്നും ഏകദേശം 50 മീറ്റർ മാറി മാത്രമാണ് സ്റ്റേജ് നിലനിന്നിരുന്നത് സ്റ്റേജിലേക്ക് നടന്നു പോകാവുന്ന ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നിട്ടും ഈ മതിൽ പൊളിച്ചുമാറ്റി മുഖ്യമന്ത്രിക്ക് പാതയൊരുക്കിയ സംഘാടകർ എത്രയും പെട്ടെന്ന് ഈ മതിൽ പുനർ നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്ന് വിനോദ് തോട്ടത്തിൽ ആവശ്യപ്പെട്ടു.
നവകേരള സദസ്സിന് മാനന്തവാടി ഗവ. വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സുരക്ഷിതമതി പൊളിച്ചത് പ്രതിഷേധാർഹം: കോൺഗ്രസ്
