കല്‍പ്പറ്റ: ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ റീജിയണല്‍ സ്‌പോര്‍ട്‌സ് പ്രമോഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 30 മുതല്‍ ഡിസംബര്‍ നാല് വരെ ജിനചന്ദ്ര മെമ്മാറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തും. സൗത്ത്, നോര്‍ത്ത്, വെസ്റ്റ്, ഈസ്റ്റ്, നോര്‍ത്ത് ഈസ്റ്റ്, ഹെഡ്ക്വാര്‍ട്ടര്‍ ഡല്‍ഹി സോണുകളിലെ ടീമുകള്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ബേസില്‍ വി. ജോസ്, ബി. വിഘ്‌നേഷ്, എം. വിനോദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 30ന് രാവിലെ ഒമ്പതിന് എഫ്‌സിഐ ചീഫ് ജനറല്‍ മാനേജര്‍ രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. റീജിയണല്‍ സ്‌പോര്‍ട്‌സ് പ്രമോഷന്‍ കമ്മിറ്റി പ്രസിഡന്റും എഫ്‌സിഐ ജനറല്‍ മാനേജരുമായ സി.പി. സഹരന്‍ മുഖ്യാതിഥിയാകും. ദിവസവും ഉച്ചയ്ക്ക് 12.30 വരെയാണ് മത്സരം. നാലിന് സമാപനയോഗത്തില്‍ എഫ്‌സിഎ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ അശോക്കുമാര്‍ കെ. മീന പങ്കെടുക്കും.
