സ്‌കൂള്‍ ബസ് ഉദ്ഘാടനം ചെയ്തു

കുപ്പാടിത്തറ: കുറുമ്പാല ഗവ: ഹൈസ്‌കൂളിന് അഡ്വ: ടി സിദ്ധിഖ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 21 ലക്ഷം രൂപ വക ഇരുത്തി അനുവദിച്ച സ്‌കൂള്‍ ബസിന്റെ ഉദ്ഘാടനം ടി സിദ്ധിഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണവും ലിറ്റില്‍ കൈറ്റ്‌സ് മാഗസിന്‍ പ്രകാശന കര്‍മ്മവും നിര്‍വ്വഹിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡന്റ് ഗിരിജ കൃഷ്ണ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജസീല ളംറത്ത്, ജോസ് പി.എ, ബുഷറ വൈശ്യന്‍, മുഹമ്മദ് ബഷീര്‍, പി ടി എ പ്രസിഡന്റ് മുഹമ്മദ് ഷാഫി, വൈ.പ്രസിഡന്റ് ഷൗക്കത്ത് ഫൈസി, എം.പി.ടി.എ പ്രസിഡന്റ് സഫിയ, വാര്‍ഡ് വികസന സമിതി ചെയര്‍മാന്‍ ഇ.സി അബ്ദുള്ള സംസാരിച്ചു. എസ്.എം.സി ചെയര്‍മാന്‍ കാഞ്ഞായി ഉസ്മാന്‍ സ്വാഗതവും, ഹെഡ് മാസ്റ്റര്‍ അബ്ദുള്‍ റഷീദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *