മാനന്തവാടി: വാളേരി ഗവ. മാതൃക ഹോമിയോ ഡിസ്പെൻസറിയുടെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററിൻ്റെ നേതൃത്വത്തിൽ പഴശ്ശി നഗറിൽ ആയുഷ് ക്ലബ് രൂപീകരണവും യോഗ പരിശീലനവും നടത്തി. പരിപാടിയുടെ ഭാഗമായി സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും നടന്നു. എടവക പഞ്ചായത്ത് പ്രസിഡൻ്റ് എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. വി. റിഷ്യ, ഡോ. വീണ വിജയൻ എന്നിവർ ക്ലാസെടുത്തു. റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി. വാണിദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സി.സി. സുജാത, ഗിരിജ സുധാകരൻ, റസിഡൻ്റ്’ അസോസിയേഷൻ സെക്രട്ടറി എം.കെ. അനിൽകുമാർ, ട്രഷറർ കെ.എം. രാജു, കെ.പി. യൂസഫ്, കെ.വി. ശ്രീവത്സൻ പി.ആർ.ഒ. കെ.എം. ഷിനോജ് എന്നിവർ പ്രസംഗിച്ചു.
ആയുഷ് ക്ലബ് പ്രവർത്തനം തുടങ്ങി
