മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളേജിന് എം.പി.രാഹുൽ ഗാന്ധിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്ന് അനുവദിച്ച ആംബുലൻസിന്റെ താക്കോൽദാനം അദ്ദേഹത്തിൽനിന്ന് ജില്ലാ കളക്ടർ ഡോ.രേണുരാജ് ഐ.എ.എസ് ഏറ്റുവാങ്ങി. എം.എൽ.എ. മാരായ
അഡ്വ. ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ കളക്ടർ ഡോ.രേണുരാജ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍,
ഡി.എം.ഒ. ഡോ. ദിനേഷ്, എൻ.എച്ച്.എം. ഡി.പി.എം. ഡോ. സമീഹ, മാനന്തവാടി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. രാജേഷ് എന്നിവർ സന്നിഹിധരായിരുന്നു. ആശുപത്രിയുടെ തുടർപ്രവർത്തനങ്ങൾക്ക് കരുത്തേകാൻ പുതിയ ആംബുലൻസ് സഹായകമാകും.
വയനാട് മെഡിക്കൽ കോളേജിന് രാഹുൽ ഗാന്ധി എം.പി. ആംബുലൻസ് നൽകി
