ഡി.വൈ.എഫ്‌.ഐ മാർച്ച് നടത്തി

പടിഞ്ഞാറത്ത: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേന വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായ രീതിയിൽ സംസ്‌കരിക്കാതെ കാപ്പുംകുന്ന് എഫ്എച്ച്‌സി പരിസരത്ത് കൂട്ടിയിടുകയാണ് ചെയ്യുന്നതെന്നും മാസങ്ങളായി മാലിന്യം നീക്കം ചെയ്യാത്തതിനെ തുടർന്ന് ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരക്കാൻ തുടങ്ങിയതായും പരാതി. നിരന്തരം ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് ഭരണസമിതി വിഷയത്തിന് ശാശ്വത പരിഹാരം കാണുന്നതിന് തയ്യാറായിട്ടില്ലെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ശാസ്ത്രീയമായ രീതിയിൽ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ഡിവൈഎഫ്‌ഐ അധികൃതരോട് ആവശ്യപ്പെട്ടു.

സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ടുമായ സഖാവ് കെ എം ഫ്രാൻസിസ് ഉദ്ഘാടനം ചെയ്ത മാർച്ചിൽ കെ എസ് കെ ടി യു കോട്ടത്തറ ഏരിയാ പ്രസിഡന്റ് പിജി സജേഷ്, ഡിവൈഎഫ്‌ഐ കോട്ടത്തറ ബ്ലോക്ക് പ്രസിഡണ്ട് പി ജംഷീദ്, ജില്ലാ കമ്മിറ്റി അംഗം ബിജിലാൽ എം, ഡിവൈഎഫ്‌ഐ കോട്ടത്തറ ബ്ലോക്ക് ട്രഷറർ ജിജിത്ത് സി പോൾ തുടങ്ങിയവർ സംസാരിച്ചു. പി സുഭാഷ് അധ്യക്ഷനായ മാർച്ചിൽ അമൽ ബാബു സ്വാഗതവും ആദിത്യൻ നന്ദിയും പറഞ്ഞു. സനൽ പേരാൽ നവീൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *