മാനന്തവാടി: കേരള അയേൺ ഫേബ്രിക്കേഷൻ ആൻഡ് എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ
(കെ.ഐ.എഫ്.ഇ.യു.എ)
ജില്ലാ കൺവെൻഷൻ മാനന്തവാടി വൈറ്റ് ഫോർട്ട് ഓഡിറ്റോറിയത്തിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജി.ഗോപകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി. എം തങ്കച്ചൻ,
മുനിസിപ്പാലിറ്റി കൗൺസിലർ ബെന്നി പി. എം, ഉണ്ണി മഞ്ചേരി, അബൂബക്കർ കെ, മനോജ് കെ, ഹാരിസ് കമ്പളക്കാട്, ആഷിക് കെല്ലൂർ, സന്തോഷ് എം, പ്രമോദ് സി, ഗിരീഷ് ബി, കെ. കെ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
കേരളത്തിൽ സർക്കാർ തലത്തിൽ നടത്തി വരുന്ന വെൽഡിങ്ങ് സംബന്ധമായ വർക്കുകൾ കേരളത്തിൽ വെൽഡിങ്ങ് ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് ക്വട്ടേഷൻ അടിസ്ഥാനത്തിൽ നൽകണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിലവിൽ ഇത്തരം വർക്കുകൾ പി. ഡബ്ല്യൂ.ഡി കോൺഡ്രാക്ടർ മുഖാന്തരം ബഹുഭൂരിഭാഗവും അനധികൃത വെൽഡിങ്ങ് തൊഴിലാളികളാണ് ചെയ്ത് വരുന്നത്. ഇത് നിയന്ത്രിക്കണമെന്നും കെ.ഐ.എഫ്.ഇ.യു.എ ഭാരവാഹികൾ പറഞ്ഞു.
