പെരിക്കല്ലൂർ : പെരിക്കല്ലൂർ ഗവൺമെൻറ് സ്കൂളിന് സമീപമുള്ള വെയ്റ്റിംഗ് ഷെഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് ഒന്നരവർഷം കഴിഞ്ഞു. 2014 ൽ പെരിക്കല്ലൂർ വ്യാപാരി വ്യവസായി ഏകോപസമിതി ജൂബിലി വർഷത്തിന്റെ സ്മാരണക്കായി സ്ഥാപിച്ച ബസ് വെയിറ്റിംഗ് ഷെഡാണ് ഭാരവാഹികളുടെ ശ്രദ്ധക്കുറവ് മൂലം ഈ നിലയിൽ കിടക്കുന്നത്. ഒന്നരവർഷം മുമ്പ് സാധനങ്ങൾ കയറ്റി വിൽപ്പനയ്ക്ക് വരുന്ന വാഹനം തിരിക്കുന്നതിനിടയിൽ ഷെഡിന്റെ ഒരു ഭാഗം തകർക്കുകയായിരുന്നു. അന്ന് നാട്ടുകാരും സമീപമുള്ള വ്യാപാരികളും മറ്റും വാഹന ഉടമയുടെ ഫോൺ നമ്പർ മേടിച്ച് ഭാരവാഹികൾക്ക് നൽകിയിരുന്നു. എന്നാൽ അതിനു വേണ്ടുന്ന നടപടി സ്വീകരിക്കാൻ ഭാരവാഹികൾ തയ്യാറായില്ല. സ്കൂൾ കുട്ടികൾക്ക് വളരെയേറെ ഉപകാരപ്രദമായ വെയിറ്റിംഗ് ഷെഡ് ആണിത്. വാഹന ഉടമയും ചിലരുമായി പ്രശ്നം രഹസ്യമായി ഒതുക്കി തീർത്തു എന്ന് വ്യാപാരികൾക്കിടയിൽ സംസാരമുണ്ട്. സ്കൂൾ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും വളരെ ഉപകാരപ്രദമായ ഈ വെയിറ്റിംഗ് എത്രയും വേഗം നന്നാക്കിയെടുക്കണമെന്നും ജൂബിലി സ്മാരകം ബോർഡ് പുതുക്കി പെയിന്റ് ചെയ്യണമെന്നും വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.
പെരിക്കല്ലൂർ ഗവൺമെൻറ് സ്കൂൾ സമീപമുള്ള വെയ്റ്റിംഗ് ഷെഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് ഒന്നരവർഷം
