കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

ബത്തേരി: കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് വയനാട് പാർട്ടി, ബത്തേരി റേഞ്ച് ഇൻസ്‌പെക്ടറും പാർട്ടിയുമായി ചേർന്ന് പെരിക്കല്ലൂർ ഡിപ്പോ കടവ് ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ കെ.എൽ 72 6311 പൾസർ ബൈക്കിൽ കടത്തി കൊണ്ട് വന്ന 317ഗ്രാം ഉണക്ക കഞ്ചാവുമായി കൂളിവയൽ കുന്നുമ്മൽ വീട്ടിൽ നിസ്സാമുദീൻ( 21), നെല്ലിയമ്പം ഉളിയത്തു പറമ്പിൽ വീട്ടിൽ ഷംസുദീൻ (31) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ എൻ.ഡി.പി.എസ് ആക്ട് കേസ് എടുത്തിട്ടുള്ളതാണ്. കെമു പാർട്ടിയിൽ സോമൻ എം. സുമേഷ് വി.എസ്, മുഹമ്മദ് മുസ്തഫ, ബിനു എം.എം എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *