കേരള ഡയറി കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ കണ്‍വന്‍ഷന്‍ നടത്തി.

പുല്‍പ്പള്ളി: ക്ഷീരസംഘം ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ മുടക്കമില്ലാതെ നല്‍കണമെന്ന് കേരള ഡയറി കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ശമ്പള പരിഷ്‌കരണ സമിതിയെ ഉടന്‍ നിയമിക്കുക, ക്ഷീരസംഘങ്ങള്‍ക്ക് മില്‍മ നല്‍കുന്ന മാര്‍ജിന്‍ 10 ശതമാനമായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കര്‍ണാടകയില്‍നിന്നു കാലിത്തീറ്റയായി ചോളത്തണ്ട് കൊണ്ടുവരുന്നതിലെ വിലക്ക് ജില്ലയില്‍ ക്ഷീര മേഖലയെ ബാധിക്കുമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് സി.കെ. പ്രശോഭനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.ജെ. അലക്‌സ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. മുരളി, പി.ജെ. സജി, സജി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *