വയനാട് ഫ്ളവര്‍ഷോ; അവലോകനയോഗം ചേര്‍ന്നു

കല്‍പ്പറ്റ: വയനാട് അഗ്രി-ഹോര്‍ട്ടിക്കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍  2023 ഡിസംബര്‍ 20 മുതല്‍ ജനുവരി 10 വരെ കല്‍പ്പറ്റയില്‍ നടത്തുന്ന ഫ്ളവര്‍ഷോയുടെ അവലോകന യോഗം വയനാട് എ.ഡി.എം ഷാജു എന്‍.ഐയുടെ അധ്യക്ഷതയില്‍ നടന്നു. ഫ്ളവര്‍ഷോയുടെ വിജയത്തിനായി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെയും വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനകളുടേയും, ജനപ്രതിനിധികളുടേയും സഹകരണം എ.ഡി.എം അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി.എസ് അജിത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി, അഡീഷണല്‍ എസ് പി വിനോദ്പിള്ള, അഗ്രി-ഹോര്‍ട്ടി കള്‍ച്ചറല്‍ ജന.സെക്രട്ടറി കെ.എസ് രമേശ്, കണ്‍വീനര്‍ എം.എ ബിമല്‍കുമാര്‍, കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍മാര്‍, ലീഡ് ബാങ്ക് മാനേജര്‍, റവന്യു, പി.ഡബ്ല്യു.ഡി, പോലീസ്, ആര്‍.ടി.ഒ, ഫയര്‍ ആൻ്റ് സേഫ്റ്റി, ഫുഡ് സേഫ്റ്റി എന്നിങ്ങനെ വിവിധ സര്‍ക്കാര്‍ വകുപ്പുകളെ പ്രതിനിധീകരിച്ച് വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. വ്യാപാര സംഘടനകളുടെ  പ്രതിനിധികളായ ഇ.ഹൈദ്രു, പ്രസന്നകുമാര്‍ എന്നിവര്‍ മുഴുവന്‍ വ്യാപാരികളുടേയും സഹകരണം വാഗ്ദാനം ചെയ്തു. വയനാട് അഗ്രി-ഹോര്‍ട്ടിക്കള്‍ച്ചറല്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് ജോണി പാറ്റാനി സ്വാഗതം പറഞ്ഞു. ജോ.സെക്രട്ടറി വി.പി.രത്നരാജ് ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി. സൊസൈറ്റി ട്രഷറര്‍ ഒ.എ വിരേന്ദ്രകുമാര്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *