കാട്ടിക്കുളം ടൗണിലെ ട്രാഫിക് പരിഷ്‌കാരം ഇന്നു മുതൽ

കാട്ടിക്കുളം: തിരുനെല്ലി ഗ്രാമപഞ്ചായത്ത് ട്രാഫിക് കമ്മറ്റിയുടെ തീരുമാനപ്രകാരമുള്ള ട്രാഫിക് പരിഷ്‌കാരങ്ങൾ ഇന്ന് (ഡിസംബർ 6) മുതൽ കാട്ടിക്കുളം ടൗണിൽ നടപ്പിൽ വരും.3 വീൽ ഓട്ടോ പാർക്കിംഗ് കാട്ടിക്കുളം ബിസ്മില്ല സ്റ്റേഷനറി കട മുതൽ അമ്മാനി റോഡ് വരെ. അധികം പി.ഡബ്ല്യു.ഡി ഓഫീസിനു മുന്നിൽ റോഡിൽ ഇടതു വശം ചേർന്ന് ഒറ്റ വരിയായി പൊതു ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിൽ പാർക്കിംഗ് നടത്തുക. ജീപ്പ് (ടാക്‌സി) പനവല്ലി റോഡ് മുതൽ മുത്തൂറ്റ് ഫിൻ കോർപ്പ് വരെയുള്ള ഭാഗത്ത് പാർക്കിംഗ് നടത്തുക. ബൈക്ക് പാർക്കിംഗ് സഹാറ ഹോട്ടൽ മുതൽ ബസ്റ്റാന്റിന്റെ പ്രവേശന വഴി വരേയും, തിരുനെല്ലി സർവ്വീസ് സഹകരണ ബാങ്ക് ഈവനിംഗ് ബ്രാഞ്ച് മുൻവശം മെഡിക്കൽ ഷോപ്പ് (സജിത്ത്) വരെ പൊതു ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിൽ പാർക്കിംഗ് നടത്തുക. സ്വകാര്യ വാഹനങ്ങൾ മേലെ അമ്മാനി റോഡ് ജംഗ്ഷൻ മുതൽ ഹൈസ്‌കൂൾ ജംഗ്ഷൻ വരെയും താഴെ അമ്മാനി റോഡിലും പൊതു ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിൽ പാർക്കിംഗ് നടത്തുക. ബസ് സ്റ്റാന്റിനുള്ളിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. മെയിൻ റോഡിൽ അനുഗ്രഹ ബേക്കറി മുതൽ താഴെ കാട്ടിക്കുളം വരെ വാഹനങ്ങൾ പാർക്കിംഗ് പാടില്ല.

പനവല്ലി റോഡിൽ ജംഗ്ഷൻ മുതൽ താഴേയ്ക്ക് 70 മീറ്റർ രണ്ട് ഭാഗവും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല. പനവല്ലി റോഡിൽ തിരുനെല്ലി, പനവല്ലി, എടയൂർകുന്ന് ഭാഗത്തേക്ക് പോകുന്ന ബസി സർവ്വീസുകൾ പനവല്ലി റോഡിലെ നോ പാർക്കിംഗ് ഏരിയയിൽ നിന്നും യാത്രക്കാരെ രയറ്റുന്നതും ഇറക്കുന്നതും നിരോധിച്ചു. അനുഗ്രഹ ബേക്കറിക്ക് മുന്നിലായി ട്രിപ്പ് നടത്തുന്ന വാഹനങ്ങൾ ഒരു സമയം ഒരു വാഹനം മാത്രമേ പാർക്ക് ചെയ്യുവാൻ പാടുള്ളു എന്ന് തീരുമാനിച്ചു. നാലു ചക്ര ഓട്ടോ ടാക്‌സി, വെള്ളിമൂങ്ങ, ജീത്തോ വാഹനങ്ങൾ നിലവിലെ ജീപ്പ് സ്റ്റാന്റ് കഴിഞ്ഞുള്ള ഭാഗത്ത് മുത്തൂറ്റ് ഫിൻ കോർപ്പ് മുതൽ അന്നാൽ ഇലക്ട്രിക്കൽസ് വരെ പൊതു ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിൽ പാർക്കിംഗ് ചെയ്യുക. തുടർന്നുള്ള ഭാഗം ഹൈസ്‌കൂൾ ജംഗ്ഷൻ വരെ ടൂറിസ്റ്റ് വാഹനങ്ങൾ പാർക്കിംഗ് നടത്തുക. ഗുഡ്‌സ് വാഹനങ്ങൾ ശ്രീ.ബൽരാജ് മോഹന്റെ റേഷൻകട കഴിഞ്ഞുള്ള ഭാഗം മുതൽ അബ്ദു റഹിമാന്റെ കടവരെ ഗുഡ്‌സ് വാഹനങ്ങൾ പാർക്കിംഗ് നടത്തുക. കൂടുതലായി വരുന്ന വാഹനങ്ങൾ പി.ഡ.ബ്ല്യു.ഡി റോഡ്‌സ് ഓഫീസിനു സമീപത്തായി റോഡ് സൈഡിൽ പാർക്കിംഗ് നടത്തുക. ബസ്റ്റാന്റിനുള്ളിലേക്ക് ആളുകളെ കയറ്റി ബസ്സൊഴികെയുള്ള വാഹനങ്ങൾ കയറുന്നതും സ്വകാര്യ വാഹനങ്ങൾ പാർക്കിംഗ് നടത്തുന്നതും കർശനമായി നിരോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *