അങ്കണവാടി കലോത്സവം നടത്തി

അമ്പലവയല്‍: പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജിവിഎച്ച്എസ്എസ് ഹാളില്‍ ബട്ടര്‍ഫ്‌ളൈസ്-2023-24 എന്ന പേരില്‍ അങ്കണവാടി കലോത്സവം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്‌സത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ഷമീര്‍ അധ്യക്ഷത വഹിച്ചു. എ.എസ്. വിജയ, എന്‍.സി. കൃഷ്ണകുമാര്‍, വി.വി. രാജന്‍, പി.ടി. കുര്യാച്ചന്‍, ഷൈനി ഉതുപ്പ്, രാജി വിജയന്‍, ബീന മാത്യു, ഷിഫാനത്ത്, അംബിക, ടി.ബി. സെനു, മേരി എന്നിവര്‍ പ്രസംഗിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ബാബു സ്വാഗതവും ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സ്മിത നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *