ബത്തേരി: വാകേരിയില്‍ യുവാവിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയെ സംഭവത്തില്‍ നരഭോജിയായ കടുവയെ വെടിവെച്ച് കൊല്ലണമെന്ന ഉത്തരവിറങ്ങിയതിന് ശേഷമേ മരണപ്പെട്ട പ്രജീഷിന്റെ മൃതദേഹം ഏറ്റുവാങ്ങുള്ളൂവെന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ. ജന വികാരത്തിനൊപ്പാണ് താന്‍. നിയമപരമായി ഉത്തരവിറക്കാന്‍ തടസങ്ങളിലെന്നും, ഇതുമായി ബന്ധപ്പെട്ട് താന്‍ വനംമന്ത്രിയോട് സംസാരിച്ചതായും ഉത്തരവിറക്കുമെന്ന് വനം മന്ത്രി ഉറപ്പു നല്‍കിയതായും എം.എൽ.എ പറഞ്ഞു.ഉത്തരവിറങ്ങിയാല്‍ കടുവയെ വെടിവെക്കാനായി ഡോക്ടര്‍മാര്‍ സജ്ജമാണ്.വാകേരിയില്‍ കൂടുതല്‍ വനപാലകരെ നിയോഗിക്കാന്‍ സി.സി.എഫിനോട് ആവശ്യപ്പെട്ടതായും ബത്തേരി ഐസി ബാലകൃഷ്ണന്‍ എം.എല്‍.എ വ്യക്തമാക്കി.
