വാകേരിയിലെ കർഷകന്റെ മരണം; തിരുനെല്ലിയിൽ അധികൃതർ ജാഗ്രത പുലർത്തണം: എ.ഐ.വൈ.എഫ്

തിരുനെല്ലി: കടുവയുടെ ആക്രമണത്തിൽ വാകേരിയിലെ കർഷകൻ മരണപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ തിരുനെല്ലിയിൽ അധികൃതർ ജാഗ്രത പാലിക്കണമെന്ന് എ.ഐ.വൈ.എഫ്.വനമേഖലകൾ കൂടുതലുള്ള തിരുനെല്ലി പഞ്ചായത്തിൽ കടുവാ സാന്നിധ്യം വ്യാപകമാണ്. പനവല്ലി, തിരുനെല്ലി, ചക്കിണി തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ് അതുകൊണ്ട് ഇത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ വനംവകുപ്പു മന്ത്രിയും , വനം വകുപ്പ് അധികാരികളും മുൻകരുതലെടുക്കണമെന്നും അല്ലാത്തപക്ഷം എഐവൈഎഫ് ശക്തമായ പ്രതിഷേധങ്ങളും, സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് തിരുനെല്ലി മേഖല കമ്മിറ്റി അറിയിച്ചു. തിരുനെല്ലി മേഖല സെക്രട്ടറി സനൂപ്. വി സി.അധ്യക്ഷത വഹിച്ചു. വൈശാഖ്, രാഹുൽ, സിബി ജോർജ്, പോൾസൺ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *