സ്പെഷൽ എൻറിച്ച്മെൻ്റ് ശില്പശാല സംഘടിപ്പിച്ചു

കൽപറ്റ : സംസ്ഥാനത്തെ തിരഞ്ഞെടുത്ത 50 വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സ്പെഷൽ എൻറിച്ച്മെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ, കുട്ടികളെ എല്ലാ ദിവസവും ക്ലാസിലെത്തിക്കുക, കുട്ടികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദത്തെ ക്കുറിച്ച് ബോധവൽക്കരണം നൽകുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പട്ടികവർഗ വിഭാഗം രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ശിൽപശാല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.ജി. ഷിബു ഉദ്ഘാടനം ചെയ്തു. വയനാട് നീതി വേദി അംഗം ജയിംസ് തോമസ് ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മറ്റി അംഗങ്ങളായ ഷമീം പാറക്കണ്ടി, രാധ പുലിക്കോട്ടുമ്മൽ, വാർഡ് മെംബർ വിജയൻ തോട്ടുങ്കൽ, പ്രധാനാധ്യാപിക ഉഷ കുനിയിൽ, പി.ടി.എ. പ്രസിഡന്റ് കെ.എ.വിശ്വനാഥൻ, എസ്.എം.സി.ചെയർമാൻ പി.എം. കാസിം, ആശാ വർക്കർ പ്രിയ ബാബു, വി. മുസ്തഫ, എം. ശിവാനന്ദൻ,സലീം വാക്കട ,ഹാജിറ സിദ്ദീഖ്, സന്തോഷ് കോരംകുളം, ബെന്നി തെക്കുംപുറം, രാജേഷ് പത്താംമൈൽ, സി.എം. ദിലീപ്കുമാർ, കെ.വി. രാജേന്ദ്രൻ, പി.കെ. സത്യൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *