മാനന്തവാടി : വയനാട് ജില്ലയുടെ പുതിയ സബ്ബ് കളക്ടറായി മിസൽ സാഗർ ഭരത് ഐഎഎസ് ചുമതലയേറ്റു. മാനന്തവാടി സബ് കളക്ടർ ഓഫീസിൽ ഇന്ന് രാവിലെയാണ് അദ്ദേഹം ചുമതലയേറ്റത്. മഹാരാഷ്ട്ര സോലാപൂർ സ്വദേശിയായ ഇദ്ദേഹം 2020-21 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനാണ്. കണ്ണൂർ അസിസ്റ്റന്റ് കളക്ടറായിരിക്കെയാണ് വയനാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. പൂനെ കോളേജ് ഓഫ് അഗ്രികൾച്ചറിൽ നിന്നും ബിഎസ്സി അഗ്രികൾച്ചറും ഇദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. നിലവിലുണ്ടായിരുന്ന സബ്ബ് കളക്ടർ ആർ ശ്രീലക്ഷ്മി ഐഎഎസിനെ കേരള ജിഎസ്ടി ജോയിന്റ് കമ്മീഷണറായി നിയമിച്ച ഒഴിവിലാണ് മിസൽ സാഗർ ഭരത് ചുമതലയേറ്റത്.
ജില്ലയുടെ പുതിയ സബ്ബ് കളക്ടർ : മിസൽ സാഗർ ഭരത് ഐഎഎസ് ചുമതലയേറ്റു.
