തൊണ്ടർനാട് ; വയനാട്ടിലെ പ്രധാന കാർഷിക വിളകളിലൊന്നായ നേന്ത്രവാഴയിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് മക്കിയാട് ആസ്ഥാനമായി ആരംഭിച്ച ബയോ വയനാട് ഇൻഡസ്ട്രിയൽ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം മാനന്തവാടി നിയോജകമണ്ഡലം എംഎൽഎ ഒ ആർ കേളു നിർവഹിച്ചു.
നിർമ്മാണ പ്രവർത്തനങ്ങളുടെ സ്വിച്ച് ഓൺ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ സൊസൈറ്റിയുടെ ലോഗോ പ്രകാശനം തൊണ്ടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ കെ ശങ്കരൻ മാസ്റ്ററും,ഉൽപ്പന്നങ്ങളുടെ ആദ്യ വില്പന ജില്ലാ പഞ്ചായത്ത് മെമ്പർ കെ വിജയനും നിർവഹിച്ചു.
തൊണ്ടനാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം ജെ കുസുമം,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി എ ബാബു,പി.പി മൊയ്തീൻ,വിടി അരവിന്ദാക്ഷൻ,
ഗണേഷ്,സിഡിഎസ് ചെയർപേഴ്സൺ ലതാ ബിജു,തൊണ്ടർ നാട് പഞ്ചായത്ത് കൃഷി ഓഫീസർ ഷമീർ,താലൂക്ക് വ്യവസായ ഓഫീസർ പ്രതീഷ് തുടങ്ങിയവർ സംബന്ധിച്ചു.ബയോ വയനാട് സൊസൈറ്റി വാഴക്കുലയുടെ വ്യത്യസ്തമായ ചിപ്സ്,കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന പോഷകസമൃദ്ധമായ ബനാന പൗഡർ,ബനാനസ്വീറ്റ്സ്,ഡ്രൈ ഫ്രൂട്ട്സ് എന്നിവയാണ് ഇപ്പോൾ വിപണിയിൽ ഇറക്കുന്നത്.
ചടങ്ങിൽ വയനാട്ഇൻഡസ്ട്രിയൽ കോപ്പറേറ്റീവ് സൊസൈറ്റിപ്രസിഡണ്ട് ആൽബിൻ ബെന്നി സ്വാഗതവും,സെക്രട്ടറി ലിസ്ന റിപ്പോർട്ടും അവതരിപ്പിച്ചു.വൈസ് പ്രസിഡണ്ട് കെ പി ബിജു നന്ദി പറഞ്ഞു.
ബയോ വയനാട് ഇൻഡസ്ട്രിയൽ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു
