പനമരം: ബദറുല്‍ ഹുദാ അക്കാദമിയില്‍ ‘സെന്‍സിംഗ് ദ സ്പേസസ്’ എന്ന പ്രമേയത്തില്‍ ദ്വിദിന ലൈഫ് ഫെസ്റ്റിവല്‍ തുടങ്ങി. അക്കാദമി ജനറല്‍ സെക്രട്ടറി പി. ഉസ്മാന് മുസ്ലിയാര് പതാക ഉയര്‍ത്തി. ഇന്നു വൈകുന്നേരം നാലിന് സാംസ്കാരിക സംഗമം ടി. സിദ്ദീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.കാമ്പസ് ഇന്‍ ചാര്‍ജ് റഷീദുദ്ദീന്‍ ശാമില്‍ ഇര്‍ഫാനി കാന്തപുരം അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി മുഖ്യാതിഥിയാകും. സ്ഥാപന കാര്യദര്‍ശി പി. ഉസ്മാന് മൗലവി ആമുഖ പ്രഭാഷണം നടത്തും. എഴുത്തുകാരന് യാസര്‍ അറഫാത്ത് നൂറാനി പ്രമേയം അവതരിപ്പിക്കും. എസ്എസ്എഫ് ജില്ലാ സെക്രട്ടറി ജമാല്‍ സുല്‍ത്താനി, നൗഫല്‍ അഹ്സനി പെരുന്തട്ട, റംഷാദ് ബുഖാരി പനമരം, മുഹമ്മദ് ഫായിസ് അദനി അരിമ്പ്ര തുടങ്ങിയവര്‍ പങ്കെടുക്കും, കാമ്പസ് യൂണിയന് ചെയര്മാന് അബ്ദുറബ് പടിക്കല്‍ സ്വാഗതവും കണ്‍വീനര്‍ ഹാഫിള് മുഹമ്മദ് സിനാന് പാനൂര്‍ നന്ദിയും പറയും.
‘സെന്‍സിംഗ് ദ സ്പേസസ്’ ദ്വിദിന ലൈഫ് ഫെസ്റ്റിവല്‍ തുടങ്ങി.
