ഡയറി സംരംഭം ‘നവ’യ്ക്ക് തുടക്കം

 മക്കിയാട്: തൊണ്ടർനാട് പഞ്ചായത്തിലെ  കോറോം കരിമ്പിൽ ആരംഭിച്ച ആദ്രി ഫാം പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ  പാൽ ഉൽപന്ന സംരംഭമായ ‘നവ’ ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. പാൽ, തൈര്, മോര്, നെയ്യ്, പനീർ, സംഭാരം തുടങ്ങിയ ഉൽപന്നങ്ങളാണ് കമ്പനി വിപണിയിൽ ഇറക്കുന്നത്. ചടങ്ങിൽ തൊണ്ടർനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.കെ ശങ്കരൻ അധ്യക്ഷത വഹിച്ചു. പ്ലാൻ്റിൻ്റെ സ്വിച്ച് ഓൺ കർമ്മവും എ.കെ ശങ്കരൻ നിർവഹിച്ചു. പഞ്ചായത്ത് അംഗം രവികുമാർ,  പ്രദീപ് മാനന്തവാടി, എടക്കാട് ക്ഷീര വികസന ഓഫിസർ എം.വി ജയൻ, ലില്ലി മാത്യു എന്നിവർ സംസാരിച്ചു. കമ്പനി ഡയറക്ടർ പി.ഡി അമ്പിളി സ്വാഗതവും, മാനേജിങ് ഡയറക്ടർ വിനോദ് ദിവാകരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *