ചുണ്ടേൽ : മേപ്പാടി ഗ്രാമപഞ്ചായത്തിലെ
ആനപ്പാറ കോളനി നിവാസികൾക്ക് മർകസ് ലോ കോളേജ് നാലാം വർഷ നിയമവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിഭാവനം ചെയ്തു നൽകിയ കുടിവെള്ള പദ്ധതിയും ലീഗൽ എയ്ഡ് ക്യാമ്പും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
അഡ്വ. വി.കെ റൗഫ് അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ബീന സുരേഷ്,അഡ്വ.നിവേദിത എൻ, അഡ്വ. ജിൻസിയ ഇ. കെ,ശരണ്യ പി തുടങ്ങിയവർ പ്രസംഗിച്ചു.
നിയമ സഹായ ക്യാമ്പും കുടിവെള്ള പദ്ധതിയും ഉദ്ഘാടനം ചെയ്തു.
