അഞ്ചുകുന്ന്: വണ്ടിപ്പെറിയാറിലെ ബാലികക്ക് നീതി വേണം എന്നാവശ്യപ്പെട്ടുകൊണ്ട് അഞ്ചുകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ സമരം കൂളിവയൽ ടൗണിൽ വെച്ച് നടത്തി. പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അഞ്ചുകുന്ന് മണ്ഡലം പ്രസിഡന്റ് ജോസ് നിലമ്പനാട്ട് അദ്ധ്യഷത വഹിച്ചു, കോൺഗ്രസ് നേതാക്കളായ കെ എം ഹരിദാസൻ, വി ജെ ആന്റണി, എറമ്പയിൽ ബഷീർ, സലാം കുണ്ടാല, മാത്യു കൂളിവയൽ, അന്ത്രു, ബാലൻ ആറുമൊട്ടംകുന്ന്,തങ്കച്ചൻ കാരക്കുന്നേൽ, മത്തായി തേമാകുഴി എന്നിവർ പ്രസംഗിച്ചു.
വണ്ടിപെരിയാർ ബാലികക്ക് നീതി ലഭിക്കണം; അഞ്ചുകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്നധർണ നടത്തി
