സാഹിത്യ ലോകത്ത് വയനാടിനെ അടയാളപ്പെടുത്തിയത് പി വത്സല: അശോകൻ ചരുവിൽ.

മാനന്തവാടി : വയനാടൻ ഉൾഗ്രാമങ്ങളിലെ ഗോത്ര ജീവിതത്തിന്റെ കഥ പറഞ്ഞ് സാഹിത്യലോകത്ത് വയനാടിനെ അടയാളപ്പെടുത്തിയത് പി വത്സലയാണെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും,
ജില്ലാ ലൈബ്രറി കൗൺസിലും,പുരോഗമന കലാസാഹിത്യ സംഘവും സംയുക്തമായി സംഘടിപ്പിച്ച പി വത്സല ടീച്ചർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു.പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് മുസ്തഫ ദ്വാരക,സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എം സദാനന്ദൻ മാസ്റ്റർ,
പി ടി സുഗതൻ മാസ്റ്റർ, ആർ അജയകുമാർ,കെ അബ്ദുൾ റഷീദ് മാസ്റ്റർ, ഷബിത ടീച്ചർ,സാദിർ തലപ്പുഴ എന്നിവർ സംസാരിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുധീർ സ്വാഗതവും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം ദേവകുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *