ഡയാലിസിസ് മെഷീന്‍ ഉദ്ഘാടനം ചെയ്തു.

നല്ലൂർനാട് : നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് തണലറ്റവര്‍ക്ക് തുണയാകുക എന്ന സന്ദേശത്തില്‍ നടക്കുന്ന എസ് വൈ എസ് സ്വാന്തന വാരത്തിന്‍റെ ഭാഗമായി കന്‍സുല്‍ജന്ന നല്‍കിയ ഡയാലിസിസ് മെഷീന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം മാനന്തവാടി നിയോജകമണ്ഡലം എം എല്‍ എ ഒ ആര്‍ കേളു നിര്‍വ്വഹിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിന്‍ ബേബി ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ആന്‍സി മേരി ജേക്കബ് ആമുഖ പ്രസംഗം നടത്തി. ഷറഫുദ്ദീന്‍ കേരള മുസ്ലീം ജമായത്ത് ജനറല്‍ സെക്രട്ടറി,സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം കേരള മുസ്ലീം ജമായത്ത് മുഖ്യപ്രഭാഷണം നടത്തി.പരിപാടിക്ക് കെ വി വിജോള്‍ വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്,ഷിഹാബുദ്ദീന്‍ ആയാത്ത്,ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍,എടവക ഗ്രാമ പഞ്ചായത്ത്,സുമിത്ര ബാബു,വാര്‍ഡ് മെമ്പര്‍ എടവക ഗ്രാമ പഞ്ചായത്ത്,എം എം സി അംഗങ്ങ്ങളായ കെ ജെ പൈലി,മനു ജി കുഴിവേലി,കെ മുരളീധരന്‍,
റാഷിദ് ജൗഹരി കന്‍സുല്‍ജന്ന ഡയറക്ടര്‍,നാസര്‍ ചെറുവാടി,അസ്കര്‍ അലി ചെറ്റപ്പാലം എന്നിവര്‍ ആശംസ അറിയിച്ച് സംസാരിച്ചു.ഫസലുല്‍ ആബിദ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *