ബാഫഖി കൾച്ചറൽ സൊസൈറ്റി അഞ്ച് നിർധന കുടുംബങ്ങൾക്ക് അഞ്ച് സെൻറ് ഭൂമിയുടെ രേഖകൾ കൈമാറി

കണിയാമ്പറ്റ : ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ബാഫഖി കൾച്ചറൽ സൊസൈറ്റി സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നിർധനരായ ഭൂമിയോ സ്ഥലമോ സ്വന്തമായി ഇല്ലാത്ത അഞ്ചു കുടുംബങ്ങൾക്ക് അഞ്ച് സെൻറ് ഭൂമിയുടെ രേഖ കൈമാറി
ബാഫഖി കൾച്ചറൽ സൊസൈറ്റി പ്രസിഡണ്ട് വി പി അബ്ദുൽ ശുക്കൂർ ഹാജി സെക്രട്ടറി പി പി കാസിം എന്നിവർ ചേർന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ കയ്യിലേക്ക് രേഖകൾ കൈമാറി . കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി രജിത.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ
മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ പ്രസിഡണ്ട് എംപി നവാസ്. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ഹാരിസ് കണ്ടിയൻ.
യൂത്ത് ലീഗ് വയനാട് ജില്ലാ സെക്രട്ടറി ഫസൽ സി എച്ച്.ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി കുഞ്ഞമ്മദ് നെല്ലോളി .വൈസ് പ്രസിഡണ്ട് മാരായ വി പി യൂസഫ് ഹാജി .വിഎസ് സിദ്ദീഖ്. മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജലീൽ മോയിൻ തണൽ ചാരിറ്റി എക്സിക്യൂട്ടീവ് കാദർ സാവാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *