പഠനസഹായം നല്‍കി

ബത്തേരി : സുല്‍ത്താന്‍ ബത്തേരി നഗരസഭ 11-ാം ഡിവിഷനില്‍ വാടകക്ക്് താമസിക്കുന്ന വിധവയുടെ കുടുംബത്തിന് സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹരിതകര്‍മസേനയുടെ കൈതാങ്ങ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഇവരുടെ വിദ്യാര്‍ത്ഥികളായ മക്കളുടെ പഠനത്തിനാവിശ്യമായ ധനസഹായം നല്‍കി. സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ നടന്ന ചടങ്ങില്‍ ഹരിതകര്‍മസേന കണ്‍സോര്‍ഷ്യം പ്രസിഡന്റ് ഇ.എം രജനി ധനസഹായം കൈമാറി. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, നഗരസഭ വികസനകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ് ലിഷ, നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ കെ റഷീദ്, ഹരിതകര്‍മസേന കണ്‍സോര്‍ഷ്യം സെക്രട്ടറി സിന്ദു എല്‍ദോസ്, ഹരിതകര്‍മസേന കോഡിനേറ്റര്‍ അന്‍സില്‍ ജോണ്‍, ഹരിതകര്‍മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *